ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
Updated: Apr 2, 2026, 14:51 IST
ജോസഫും മറ്റൊരു ജീവനക്കാരനും സഞ്ചരിച്ച ഓഫിസ് വാനിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണു നാട്ടില്‍ ലഭിച്ച് വിവരം.
അഞ്ചാലുംമൂട്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ്മരിച്ചു. തൃക്കടവൂർ കുരീപ്പുഴ ചങ്ങാടക്കടവ് സെന്റ് ജോസഫ്സ് നഗർ 53 ജോസഫ് നിവാസില്‍ യേശുദാസന്റെയും ലൗലിയുടെയും മകൻ ജോസഫ് യേശുദാസ് (ജോക്കു- 37) ആണു മരിച്ചത്.ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എൻജിനീയർ ഡിസൈനറായിരുന്നു ജോസഫ് യേശുദാസ്.
ജോസഫും മറ്റൊരു ജീവനക്കാരനും സഞ്ചരിച്ച ഓഫിസ് വാനിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണു നാട്ടില്‍ ലഭിച്ച് വിവരം. ഖിസൈസ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ഭാര്യ: ടെസ്സി. മക്കള്‍: ജിസ ജോസഫ്, ജോർജിയ.
.jpg)


