ദുബൈയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

arjun
arjun

കോഴിക്കോട്: മലയാളി യുവാവിന് ദുബൈയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചോയിന്റെപുരയിൽ വികെ അർജുൻ പ്രമോദ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഫുജൈറയിലെ ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.

കഴിഞ്ഞ ഏപ്രിൽ 28ന്  റാസൽഖൈമയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അർജുൻ. ഒരു മാസം മുമ്പാണ് അർജുൻ നാട്ടിൽ വന്ന് തിരികെ ദുബൈയിലേക്ക് തിരിച്ചെത്തിയത്. അച്ഛൻ: പ്രമോദ്. അമ്മ: ശോണിജ. സഹോദരൻ: പ്രത്യുൻ പ്രമോദ്.

Tags