റാസല്‍ഖൈമയില്‍ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
Dec 19, 2025, 12:04 IST
പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സല്‍മാന്‍ ഫാരിസാണ് മരിച്ചത്. 27 വയസായിരുന്നു. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
മഴയും കാറ്റും കാരണം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം തേടിയതായിരുന്നു. ഷവര്‍മ കടയിലെ ജീവനക്കാരനായിരുന്നു സല്‍മാന്‍ ഫാരിസ്. റാസല്‍ഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
tRootC1469263">
.jpg)


