ബഹ്റൈനില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
Oct 24, 2026, 12:59 IST
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു
ബഹ്റൈനില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ചെമ്പൂത്ര സ്വദേശി എല്‍ദോ മത്തായി (37) ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അനുവാണ് പരേതനായ എല്‍ദോയുടെ ഭാര്യ. ഇവാനിയ, ബസേലിയോ എന്നിവര്‍ മക്കളാണ്.
.jpg)


