ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ പിടിയില്‍ ; നാടുകടത്തും

kuwait

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ജലീബ് അല്‍ ഷുയൂഖ് മേഖലയിലെ അബ്ബാസിയയില്‍ ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാര്‍ത്ഥികളെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വാഹനം ഓടിച്ചവരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. സ്‌കൂളിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

tRootC1469263">


വാടകയ്ക്കെടുത്ത അത്യാധുനിക ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് അബ്ബാസിയയിലെ ഉള്‍റോഡുകളില്‍ അതിവേഗത്തില്‍ വണ്ടിയോടിക്കുകയും ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഭ്യാസപ്രകടനം നടത്തുകയും ചെയ്ത യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഒരു സ്വകാര്യ സ്‌കൂളിലെ പരീക്ഷാകാലം അവസാനിച്ചതിന്റെ ആഘോഷമായാണ് ഇവര്‍ റോഡിലിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊതുസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പിടിയിലായവരുടെ താമസരേഖകള്‍ റദ്ദാക്കി അവരെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

Tags