ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മലയാളി വിദ്യാര്‍ഥിനി മരിച്ചു

d
d

ഷാർജ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ മറിയം ആണ് മരിച്ചത്.ആയിഷയ്ക്ക് വ്യാഴാഴ്ച പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.

യുഎഇയില്‍ 17 കാരി ഹൃദയാഘാതം മൂലം മരിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ മറിയം ആണ് മരിച്ചത്.ആയിഷയ്ക്ക് വ്യാഴാഴ്ച പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു

tRootC1469263">

Tags