കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

dead

എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണിയുടെയും ലിബി ബിജുവിന്റെയും മകള്‍ ഫെബ ബിജു മാണി (14) ആണ് മരിച്ചത്.

കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ അബ്ബാസിയയിലെ താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണിയുടെയും ലിബി ബിജുവിന്റെയും മകള്‍ ഫെബ ബിജു മാണി (14) ആണ് മരിച്ചത്.
അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
സഹോദരി അന്ന ബിജു.
സംസ്‌കാരം പിന്നീട്.
 

Tags