ബഹ്റൈനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

Muhammad
Muhammad

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. കൊല്ലം മുഖത്തലയാണ് സ്വദേശം. 

ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ഹിദ്ദിൽ വെച്ചാണ് അപകടമുണ്ടായത്. രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോഴായിരുന്നു അപകടം. ബഹ്റൈൻ പ്രവാസിയായ നൗഷാദ് സൈനുലാബുദ്ദീൻ ആണ് പിതാവ്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags

News Hub