ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി ടീമില്‍ ഇടം നേടുന്നത്
ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളിയായ സഞ്ജു സജീവ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി ടീമില്‍ ഇടം നേടുന്നത്. അരുണ്‍ പൗലോസ്, സിന്‍ഡോ മൈക്കേല്‍, സനുത്ത് ഇബ്രാഹിം തുടങ്ങിയ മലയാളി താരങ്ങള്‍ വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഒമാന്‍ ദേശീയ ടീമിലേക്ക് കടന്നുവരുന്നത്.
തൊടുപുഴ ക്രിക്കറ്റ് അക്കാദമി, എറണാകുളം ക്രിക്കറ്റ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നുമാണ് സഞ്ചു ക്രിക്കറ്റിന്റെ പാഠങ്ങള്‍ സ്വായത്തമാക്കിയത്. പിന്നീട് അരുണ്‍ പൗലോസിന്റെ കീഴില്‍ റോയല്‍ മാസ്റ്റേഴ്‌സ് ക്ലബില്‍ എത്തി. പിന്നീട് ഒമാന്‍ ദേശീയ ടീമിലേക്ക് എത്താന്‍ കാരണമായതും അരുണ്‍ പൗലോസ് തന്നെയാണ്. യുഎഇയുമായുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ 15 റണ്‍സും ഹോങ്കോങ്ങുമായുള്ള രണ്ടാമത്തെ കളിയില്‍ 59 റണ്‍സും സഞ്ജു നേടി.
.jpg)

