അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

dead


നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രവാസി മലയാളി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി ഫവാസ് ചമ്പാന്‍ (39) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു.

tRootC1469263">


നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. വൈകിട്ട് ഇദ്ദേഹത്തെ എയര്‍പോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഭാര്യാ സഹോദരന്‍ ഫ്‌ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ നോമ്പു തുറ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പിതാവ്  ഇബ്രാഹീം. മാതാവ്: സുബൈദ. ഭാര്യ: ഫാത്തിമത്തുല്‍ സാദിയ. മകന്‍: കെ.പി മുഹമ്മദ് ഫെസിന്‍

Tags