ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മലയാളി പെൺകുട്ടി മരിച്ചു
Updated: Mar 13, 2026, 11:02 IST
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.
ദോഹ: ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മലയാളി പെൺകുട്ടി മരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കല്‍ അമീർ അബ്ദുല്‍ ഖാദറിന്റെ മകള്‍ഹൈദ മറിയം(8)ആണ് ദോഹയില്‍ മരിച്ചത്.പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.
ഒലീവ് ഇന്റർനാഷണല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: താജിറ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.
tRootC1469263">.jpg)


