മലയാളി യുവ ഡോക്ടർ ഷാർജയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
Updated: Sep 16, 2026, 12:39 IST
ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്.
ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഡോ. അഫീന റഹീം ആണ് മരിച്ചത്. ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്.
രണ്ടു ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിപാലിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു.അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ കുഴഞ്ഞുവീണ് കിടക്കുന്ന അഫീനയെ കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.
.jpg)

