സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Sep 22, 2026, 12:32 IST
ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തില്‍ തോപ്പില്‍ വീട്ടില്‍ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമില്‍ വെച്ച് മരിച്ചത്. ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
അവധിക്ക് നാട്ടില്‍ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ടു ദിവസം മുന്‍പാണ് സൗദിയില്‍ തിരിച്ചെത്തിയത്. തോപ്പില്‍ സലീമിന്റെയും മെഹറുനിസ മഠത്തിലിന്റെയും മകനാണ്. ഭാര്യ: റാബിയ (പുത്തന്‍ വീട്ടില്‍). മകള്‍: ഐസാ മറിയം (മൂന്നര വയസ്). മൃതദേഹം നിയമനടപടിക്രമങ്ങള്‍ക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കും
.jpg)

