സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
May 8, 2026, 14:17 IST
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീര്‍ (51) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപം സബ്ത്തുല്‍ ആലായില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീര്‍ (51) ആണ് മരിച്ചത്. സൗദിയില്‍ സ്വന്തമായി ലോണ്‍ട്രി നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു മകനും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. നാല് മാസം മുന്‍പാണ് സക്കീര്‍ നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
നിലവില്‍ മൃതദേഹം സബ്ത്തുല്‍ ആലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖമീസ് മുശൈത്തിലുള്ള സഹോദരന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
.jpg)

