റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മലയാളി നിര്യാതനായി. എറണാകുളം ആലുവ സ്വദേശി തൈക്കാട്ടുകര കരക്കയിൽ തഫ്‌സീർ (39) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ബോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ദിവസങ്ങൾക്ക് മുൻപ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് താമസ സ്ഥലത്തിന് സമീപത്തുള്ള ക്ലിനിക്കിൽ ചികിത്സയിലായിരുന്നു തഫ്‌സീർ. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് സ്‌പോൺസർ റെഡ് ക്രെസന്റിന്റെ സഹായം തേടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രണ്ട് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു തഫ്‌സീർ. യൂസുഫ് ഖാൻ, താഹിറ എന്നിവരാണ് മാതാപിതാക്കൾ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ സെക്രട്ടറി റിയാസ് ചിങ്ങത്ത്, റിയാസ് എറണാകുളം ജില്ലാ കെ എം സി സി പ്രസിഡന്റ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിലും ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ, തഫ്‌സീറിന്റെ സുഹൃത്ത് ഹാശിം ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിലും നടപടി ക്രമങ്ങൾ പൂർത്തിയാകുന്നത്.
.jpg)

