മലയാളി സൗദിയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
Nov 19, 2026, 14:49 IST
കോന്നി സ്വദേശി ബാലചന്ദ്രന് (57) ആണ് മരിച്ചത്.
മൂന്നര പതിറ്റാണ്ടിലേറെ സൗദിയില്‍ പ്രവാസിയായ മലയാളി അസുഖ ബാധിതനായി താമസസ്ഥലത്ത് മരിച്ചു. പത്തനംതിട്ട, കോന്നി സ്വദേശി ബാലചന്ദ്രന് (57) ആണ് മരിച്ചത്.
35 വര്‍ഷത്തിലേറെയായി പ്രവാസിയായ ബാലചന്ദ്രന് അല്‍ഖോബാറില്‍ രസായത്ത് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റൂമില്‍ വിശ്രമിക്കുകയായിരുന്നു. അല്‍ഖോബാറില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ താമസ സ്ഥലത്ത് തിരക്കിയെത്തിയപ്പോഴാണ് നില വഷളായ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭാര്യ ദീപ ബാലചന്ദ്രന്. രണ്ടു പെണ് മക്കളാണുള്ളത്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
.jpg)

