ഒമാനില്‍ മലയാളി ബാലന്‍ പനി ബാധിച്ച് മരിച്ചു

google news
[poiuytfdxc

മസ്കത്ത്: ഒമാനില്‍ മലയാളി ബാലന്‍ പനി ബാധിച്ച് മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി സെല്‍വകുമാറിന്റെ മകന്‍ നെഹ്‍മിഹ് (അഞ്ച്) ആണ് ബുറൈമിയില്‍ മരിച്ചത്. ബുറൈമി ഇന്ത്യന്‍ സ്‍കൂളിലെ കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. പനിയെ തുടര്‍ന്ന് ബുറൈമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ് - ജസ്‍രീന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags