യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ മലയാളികള്‍ ഇരകളാകുന്നു

google news
fraud

യുഎഇയില്‍ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരകളാകുന്നത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യുഎഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളാകുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായ സന്ദേശം ലഭിക്കുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരിലും തട്ടിപ്പ് നടക്കുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ഇമെയില്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

Tags