സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു

nasar
nasar


റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ സ്വദേശി അന്നച്ചംപള്ളി അബ്ദുൽ നാസർ (52) ആണ് ജിദ്ദയിൽ മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ജിദ്ദ അൽ ഖുംറയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും തത്സമയം മരിക്കുകയുമായിരുന്നു.

tRootC1469263">

 22 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ അൽഖുംറ അൽസർഹി ഫർണീച്ചർ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ മൊയ്‌തീൻ, മാതാവ്: തീത്താച്ചു, ഭാര്യ: ഷംലി, മക്കൾ: നാദിൽ മുഹമ്മദ്‌, അയ്ൻ ഫെൽസ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags