ദുബായ് അൽ സത്വയിൽ വൻ വികസനത്തിന് വഴിയൊരുങ്ങുന്നു; യോഗ്യതയുള്ള സ്ഥലങ്ങളിൽ ഗ്രൗണ്ട് ഫ്ലോറിന് പുറമെ 8 നിലകൾ വരെ കെട്ടിടം പണിയാൻ അനുമതി
Nov 2, 2026, 20:14 IST
ദുബായ് അൽ സത്വ മേഖലയിലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റി മാറ്റം വരുത്തി. പുതിയ നിയമപ്രകാരം 1,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണമുള്ള യോഗ്യമായ പ്ലോട്ടുകളിൽ ഗ്രൗണ്ട് ഫ്ലോറിന് പുറമെ എട്ട് നിലകൾ വരെ താമസ കെട്ടിടങ്ങൾ നിർമിക്കാൻ അവസരം ലഭിക്കും.
ചെറിയ പ്ലോട്ടുകൾ ഒന്നിച്ച് ചേർത്ത് വലിയ വികസന പദ്ധതികൾ നടപ്പാക്കാനും പുതിയ ചട്ടം പ്രോത്സാഹനം നൽകുന്നു. റോഡുകളുടെ സ്ഥാനം, ഭൂമിയുടെ വിസ്തീർണം, മറ്റ് നിർമാണ മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ചായിരിക്കും അനുമതി.അൽ സത്വയിലെ ഭൂമിയുടെ ഉപയോഗം മെച്ചപ്പെടുത്താനും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
.jpg)

