മദീന വിമാനത്താവളത്തിൽ വൻ വികസനം; 2027ൽ യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി ഉയരും

Madinah

സൗദി അറേബ്യ :സൗദി അറേബ്യയിലെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ 2027 ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മേധാവി അറിയിച്ചു. വികസനത്തോടെ പ്രതിവർഷം 1.8 കോടി യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലൂടെ തീർഥാടകർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

വിമാനത്താവളങ്ങളിലെ ടെർമിനലുകളുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം സ്മാർട്ട് പാതകളും ഇലക്ട്രോണിക് ഗേറ്റുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ പാസ്‌പോർട്ട് പരിശോധനയും യാത്രാ നടപടികളും വേഗത്തിലാക്കാൻ സാധിക്കും. വരും വർഷങ്ങളിൽ മദീനയിലേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവ് കൈകാര്യം ചെയ്യാൻ ഈ വികസനം സഹായകരമാകും. 

Tags