മദീനയിൽ കാർ പോസ്റ്റിലിടിച്ച് അപകടം ; വണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം
Oct 22, 2026, 19:43 IST
സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ വണ്ടൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) ആണ് മരിച്ചത്. നൗഫൽ ഓടിച്ചിരുന്ന കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മദീനയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
അവധി കഴിഞ്ഞ് നാല് മാസം മുമ്പാണ് നൗഫൽ തിരികെ സൗദിയിലേക്ക് മടങ്ങിയത്. അലവിക്കുട്ടി - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മുൻഷിദ. രണ്ട് മക്കളുണ്ട്. മദീന അഹമ്മദി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ.
.jpg)


