കുവൈറ്റിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഔട്ട്‌സോഴ്സ് സേവനദാതാവിൽ മാറ്റം

D

ജൂലൈ ഒന്ന് മുതൽ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവന അപേക്ഷകളും ഡ്യൂഡിജിറ്റൽ ഗ്ലോബൽ നിയന്ത്രിക്കുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും സ്വീകരിക്കുക.

കുവൈറ്റിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഔട്ട്‌സോഴ്സ് സേവനദാതാവിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന്റെ പ്രവർത്തനം 2026 ജൂൺ 30ന് അവസാനിക്കും. തുടർന്ന് 2026 ജൂലൈ ഒന്ന് മുതൽ ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ് പുതിയ ഔട്ട്‌സോഴ്സ് സേവനദാതാവായി പ്രവർത്തനം ആരംഭിക്കും.

ജൂലൈ ഒന്ന് മുതൽ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവന അപേക്ഷകളും ഡ്യൂഡിജിറ്റൽ ഗ്ലോബൽ നിയന്ത്രിക്കുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും സ്വീകരിക്കുക. കുവൈറ്റ് സിറ്റിയിലെ അൽ-ജവഹറ ടവർ, ഫഹാഹീലിലെ സമാ മാൾ, ദജീജിലെ വഹ മാൾ, ജഹ്റയിലെ അൽ മനാർ മാൾ എന്നിവിടങ്ങളിലാണ് പുതിയ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

Tags