ന്യൂനമര്‍ദ്ദം ; ഒമാനില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
Aug 17, 2024, 14:00 IST
സുല്‍ത്താനേറ്റില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായും ഇതേ തുടര്‍ന്ന് നാളെ മുതല്‍ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം. ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടും.
തെക്കന്‍ അല്‍ ഷര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കത്തിലെ ചില പ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വത നിരകള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
.jpg)


