ന്യൂന മര്‍ദ്ദം ഒമാനെ ബാധിക്കും ; തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

rain
rain

പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം ഒമാനെ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

tRootC1469263">


വിവിധ ഇടങ്ങളില്‍ 10 മുതല്‍ 30 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. തിങ്കളാഴ്ച വൈകുന്നേരം തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തുടങ്ങി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലേക്ക് മഴ വ്യാപിക്കും.

Tags