യുഎഇയില്‍ തീരദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത
Dec 27, 2025, 14:26 IST
ഇന്ന് രാജ്യത്ത് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയിലായിരിക്കും.
യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാജ്യത്ത് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയിലായിരിക്കും.
വടക്കന്‍ മേഖലകളിലും തീര ദേശങ്ങളിലും ചില സമയങ്ങളില്‍ ആകാശം കൂടുതല്‍ മേഘാവൃതമാകാനും നേരിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
.jpg)


