ബഹ്‌റൈനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് ; വ്യാപാര മേഖല വീണ്ടും സജീവം

bahrain

മനാമ, സീഫ് എന്നിവിടങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഷോപ്പിംഗിനും വിനോദത്തിനുമായി ആളുകള്‍ കൂടുതല്‍ പുറത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷാവസ്ഥകള്‍ക്കിടയിലും ബഹ്‌റൈനിലെ ജനജീവിതവും വ്യാപാര മേഖലയുമെല്ലാം വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ പ്രധാന വിപണികളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ആളുകളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടെത്തി.

മനാമ, സീഫ് എന്നിവിടങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഷോപ്പിംഗിനും വിനോദത്തിനുമായി ആളുകള്‍ കൂടുതല്‍ പുറത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ മാളുകളായ ''ദി അവന്യൂസ്'', ''സിറ്റി സെന്റര്‍ ബഹ്‌റൈന്‍'' എന്നിവിടങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്

Tags