വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകള്‍

Kuwait

2023 മുതല്‍ വ്യക്തിഗത വായ്പാ മേഖലയിലുണ്ടായ മന്ദഗതി മറികടക്കാനും ക്രെഡിറ്റ് വളര്‍ച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം. 

കുവൈത്തിലെ ബാങ്കിങ് മേഖലയില്‍ പ്രവാസികള്‍ക്കായുള്ള വായ്പാ നിബന്ധനകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. മുന്‍പ് പിന്തുടര്‍ന്നിരുന്ന കര്‍ശനമായ വായ്പാ നയങ്ങളില്‍ നിന്ന് മാറി, കൂടുതല്‍ അയവുള്ളതും പ്രവാസി സൗഹൃദവുമായ സമീപനമാണ് ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. 2023 മുതല്‍ വ്യക്തിഗത വായ്പാ മേഖലയിലുണ്ടായ മന്ദഗതി മറികടക്കാനും ക്രെഡിറ്റ് വളര്‍ച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം. 

tRootC1469263">

വിപണി സാഹചര്യങ്ങളിലെ മാറ്റം കണക്കിലെടുത്ത് കൂടുതല്‍ പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കാനാണ് ബാങ്കുകളുടെ തീരുമാനം. ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെയും കൃത്യമായ വരുമാനമുള്ള പ്രവാസികളെയും ലക്ഷ്യമിട്ടാണ് ക്രെഡിറ്റ് പരിധികളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്പളമുള്ള പ്രവാസികള്‍ക്ക് 70,000 ദിനാര്‍ വരെ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. 1,500 ദിനാറിനും 50,000 ദിനാറിനും ഇടയില്‍ വരുമാനമുള്ളവര്‍ക്കും വന്‍തുക വായ്പയായി ലഭിക്കും. ശമ്പളം കുറഞ്ഞവര്‍ക്കും പുതിയ ഇളവുകള്‍ ഗുണകരമാകും.

 600 ദിനാര്‍ മുതല്‍ ശമ്പളമുള്ള താമസക്കാര്‍ക്ക് ഇപ്പോള്‍ 15,000 ദിനാര്‍ വരെ വായ്പ ലഭിക്കാന്‍ അവസരമുണ്ട്. വായ്പാ ഇളവുകള്‍ നല്‍കുമ്പോഴും സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ നിബന്ധനകള്‍ ബാങ്കുകള്‍ കര്‍ശനമായി പാലിക്കും. മാസതവണകള്‍ ഒരാളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന നിയമം ഇതില്‍ പ്രധാനമാണ്. പ്രവാസികളുടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാനും ബാങ്കിങ് ഇടപാടുകള്‍ സജീവമാക്കാനുമാണ് ഈ മാറ്റത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

Tags