ബഹ്റൈനില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി

bahrain

ഗുരുതമായ നിയമ ലംഘനം നടത്തിയ 83 പ്രവാസികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ബഹ്റൈനില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. നിയമ ലംഘകരായ 83 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. നിയമ ലംഘകരായ പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കിയത്. ഈ മാസം 10 മുതല്‍ 16 വരെയുളള ഒരാഴ്ച കാവയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

ഗുരുതമായ നിയമ ലംഘനം നടത്തിയ 83 പ്രവാസികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. താമസ നിയമ ലംഘനം ഉള്‍പ്പടെയുള്ള നിരവധി ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ സ്ഥാപനങ്ങളിലും കടകളിലും 1,186 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ 36 സംയുക്ത പരിശോധനാ കാമ്പെയ്നുകളും അതോറിറ്റി സംഘടിപ്പിച്ചു.

Tags