തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ ലേബര്‍ സിറ്റികള്‍ സ്ഥാപിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി
കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഇത്രയധികം തൊഴിലാളികള്‍ താമസിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
കുവൈത്തിലെ ജനവാസ മേഖലകളില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള 'ലേബര്‍ സിറ്റികള്‍' സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍-സബാഹ് പ്രഖ്യാപിച്ചു. വാഫ്രയിലെ ഫാമുകള്‍ സന്ദര്‍ശിക്കവെയാണ് രാജ്യത്തെ താമസ-കാര്‍ഷിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനം അദ്ദേഹം വ്യക്തമാക്കിയത്.
നിലവില്‍ ജലീബ് അല്‍-ഷുയൂഖ്, ഖൈതാന്‍ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ പൂര്‍ണ്ണമായും പുതിയ നഗരങ്ങളിലേക്ക് മാറ്റും. ഇതിനായി പ്രത്യേക കമ്പനികള്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
നിലവിലുള്ള ലേബര്‍ ക്യാമ്പുകള്‍ അവയുടെ പരമാവധി ശേഷിയില്‍ എത്തിയതായും കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഇത്രയധികം തൊഴിലാളികള്‍ താമസിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
.jpg)


