കുവൈത്തിലെ ആദ്യ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

food testing
food testing

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ സംരംഭം.

പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ കുവൈത്തിലെ ആദ്യത്തെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഔദ്യോഗികമായി തുറന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ സംരംഭം.

വിമാനത്താവളത്തില്‍ നേരിട്ട് പരിശോധന നടത്തി ഭക്ഷ്യ ഉല്‍പന്നങ്ങളുടെ, പ്രത്യേകിച്ച് കേടാകുന്നവയുടെ ക്ലിയറന്‍സ് ത്വരിതപ്പെടുത്തുകയാണ് ലബോറട്ടറിയിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും അതോറിറ്റി ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍ ഫുലൈജ് വിശദീകരിച്ചു. ഇത് ഷുവൈഖിലെ പ്രധാന ലബോറട്ടറിയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. വേഗമേറിയതും കാര്യക്ഷമവുമായ പരിശോധന ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags