ഇറാന്റെ ഖത്തര്‍ ആക്രമണം, ഖത്തറിന് പൂര്‍ണ പിന്തുണയുമായി കുവൈത്ത് അമീര്‍

kuwait
kuwait

സംഭാഷണത്തില്‍ ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിര്‍ത്തിയിലും നടത്തിയ ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് അമീര്‍ അറിയിച്ചു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.

tRootC1469263">

സംഭാഷണത്തില്‍ ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിര്‍ത്തിയിലും നടത്തിയ ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് അമീര്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും നിരുത്തരവാദമായ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കും കുവൈത്തിന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടെന്ന് കുവൈത്ത് അമീര്‍ ഉറപ്പ് നല്‍കി. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതില്‍ ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈത്ത് നിരന്തര പിന്തുണ വാഗ്ദാനം ചെയ്തതായും ഔദ്യോഗിക ഉറവിടങ്ങള്‍ വ്യക്തമാക്കി.

Tags