ഇറാന്റെ വ്യോമാക്രമണങ്ങളെ തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം

kuwait flag

മേഖലയില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ പ്രതിരോധമന്ത്രാലയം ഡ്രോണുകള്‍ തടഞ്ഞതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

യുഎസ് - ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി കുവൈറ്റിന് നേരെയുണ്ടായ വ്യോമാക്രമണങ്ങളെ തടഞ്ഞതായി കുവൈറ്റ് വ്യോമപ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ പ്രതിരോധമന്ത്രാലയം ഡ്രോണുകള്‍ തടഞ്ഞതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണങ്ങളെ കുവൈറ്റ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് കുവൈറ്റ് സായുധസേനാ ജനറല്‍ സ്റ്റാഫ് പറഞ്ഞു.


കേള്‍ക്കുന്ന ശബ്ദം ഇറാന്‍ ഡ്രോണുകളും മറ്റും പ്രതിരോധിക്കുന്നതാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ പറഞ്ഞു. നല്‍കിയിട്ടുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പിന്തുടരണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Tags