വ്യാജ ട്രാന്‍സ്പോര്‍ട്ട് സേവനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ കുവൈറ്റ്; ലൈസന്‍സ് പരിശോധന കര്‍ശനം
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങളും ഡ്രൈവര്‍മാരും അധികൃതരുടെ പിടിയിലായിട്ടുണ്ട്.
നിയമപരമായ അനുമതിയില്ലാതെ സര്‍വീസ് നടത്തുന്ന ട്രാന്സ്പോര്ട്ടേഷന്, റെന്റല്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ നടപടികള്‍ കടുപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള ലൈസന്‍സ് പരിധി ലംഘിച്ച് പൊതുഗതാഗത ആവശ്യങ്ങള്‍ക്കോ വാടകയ്ക്കോ ബസുകളും മറ്റ് വാഹനങ്ങളും ഉപയോഗിക്കുന്നതിനെതിരെ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങളും ഡ്രൈവര്‍മാരും അധികൃതരുടെ പിടിയിലായിട്ടുണ്ട്.
ഔദ്യോഗികമായി അംഗീകാരമുള്ള ട്രാന്സ്പോര്ട്ടേഷന്, റെന്റല്‍ കമ്പനികളുമായി മാത്രം യാത്രാ ഇടപാടുകള്‍ നടത്താന്‍ പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ തൊഴിലാളികളെ എത്തിക്കുന്നതിനും സ്കൂള്‍ കുട്ടികളുടെ യാത്രകള്‍ക്കും മറ്റ് ഗതാഗത ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ലൈസന്‍സുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
.jpg)

