കുവൈത്തില്‍ ട്രാഫിക് വിഭാഗത്തിന്റെ ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നു

driving

സബാഹ് അല്‍-സേലം, സൗത്ത് ഖൈത്താന്‍, കുവൈത്ത് സിറ്റി, ജഹ്‌റ എന്നിവിടങ്ങളിലായിരിക്കാം സെന്ററുകള്‍.

ഡ്രൈവര്‍മാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി 4 പ്രത്യേക അക്കാദമികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കുവൈത്ത് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് . സബാഹ് അല്‍-സേലം, സൗത്ത് ഖൈത്താന്‍, കുവൈത്ത് സിറ്റി, ജഹ്‌റ എന്നിവിടങ്ങളിലായിരിക്കാം സെന്ററുകള്‍.

tRootC1469263">


കുവൈത്തിനുള്ളിലെ പഠിതാക്കള്‍ക്ക് 20 മണിക്കൂര്‍ പരിശീലനവും വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് 40 മണിക്കൂര്‍ പരിശീലനവും ഉള്‍പ്പെടുന്ന അംഗീകൃത പരിശീലനമായിരിക്കും നല്‍കുക. കുവൈത്തിലെ സ്ട്രീറ്റുകള്‍, അതിന്റെ ഗതാഗത സംവിധാനങ്ങള്‍, ഗതാഗത നിയമങ്ങള്‍, നിയന്ത്രണ നിയമങ്ങള്‍ എന്നിവയുടെ ലളിതമായ വിശദീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. പരിശീലനം കൃത്യമായി നടപ്പാക്കാന്‍ വിവിധ ഭാഷകളിലായിരിക്കും ക്ലാസുകള്‍ നടത്തുക.


 

Tags