ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ കര്‍ശനമാക്കി കുവൈറ്റ്
27 രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ക്ക് കുവൈറ്റ് ഭാഗികമായോ പൂര്‍ണ്ണമായോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്ന് മാത്രമായിരിക്കും ഇനിമുതല്‍ ഗാര്‍ഹിക വിസ അനുവദിക്കുക. അതേസമയം 27 രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ക്ക് കുവൈറ്റ് ഭാഗികമായോ പൂര്‍ണ്ണമായോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ വിപണിയുടെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം. പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ്, എത്യോപ്യ, എറിട്രിയ, നേപ്പാള്‍, വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, ബെനിന്‍, സെനഗല്‍ എന്നീ 10 അംഗീകൃത രാജ്യങ്ങളില്‍ നിന്ന് മാത്രമേ ഇനി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ളൂ. ഇതില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് പുരുഷ തൊഴിലാളികള്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക.
.jpg)

