കുവൈത്തില്‍ ഡ്രോണുകളുടെ വില്‍പനയും വ്യാപാരവും താല്‍ക്കാലികമായി നിരോധിച്ചു
Updated: Apr 3, 2026, 15:55 IST
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഡ്രോണുകളുടെ വ്യാപാരവും വില്‍പനയും അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഡ്രോണുകളുടെ വില്‍പനയും വ്യാപാരവും താല്‍ക്കാലികമായി നിരോധിച്ചു.കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഡ്രോണുകളുടെ വ്യാപാരവും വില്‍പനയും അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. രാജ്യത്തിന്റെ സുരക്ഷാ മുൻനിർത്തി വിപണിയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള തീരുമാനങ്ങളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
.jpg)


