പാക്കിസ്ഥാനുമായി പ്രതിരോധ കരാര്‍ ഒപ്പിട്ട് കുവൈത്ത്

kuwait

സൈനിക മുന്നൊരുക്കം മെച്ചപ്പെടുത്താനും പരസ്പരം താല്‍പര്യമുള്ള മേഖലകളിലും മേഖലയുടെ സുരക്ഷയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.

പാകിസ്ഥാനുമായി പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ട് കുവൈത്തും. സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ പ്രതിരോധ സഹകരണ കരാറിനു പിന്നാലെ വീണ്ടും ഒരു ജിസിസി രാഷ്ട്രം കൂടി. സേനകളുടെ തയാറെടുപ്പ്, സൈനിക സഹകരണം, വൈദഗ്ദ്യം പങ്കുവെക്കല്‍ എന്നിവ ലക്ഷ്യം. സൈനിക-പ്രതിരോധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സൈനിക വൈദഗ്ദ്യം പരസ്പരം കൈമാറുമെന്നും കരാറില്‍ വ്യക്തമാക്കുന്നു. കുവൈത്ത് - പാക് സേനകള്‍ തമ്മില്‍ പ്രവര്‍ത്തന ഏകോപനവും ലക്ഷ്യം വെക്കുന്നു. സൈനിക മുന്നൊരുക്കം മെച്ചപ്പെടുത്താനും പരസ്പരം താല്‍പര്യമുള്ള മേഖലകളിലും മേഖലയുടെ സുരക്ഷയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.


മേഖലയിലെ സംഭവ വികസങ്ങളില്‍ പുതിയ നീക്കം നിര്‍ണായകം. സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ 'മെക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റ്' ഒപ്പുവെച്ചതിന് പിന്നാലെയാണ് കരാറില്‍ കുവൈത്തും ഒപ്പം ചേര്‍ന്നത്. ഓഗസ്റ്റ് 7ന് മെക്കയില്‍ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് മെക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റില്‍ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധത്തിനും വിപുലമായ സൈനിക-സുരക്ഷാ സഹകരണത്തിനുമുള്ള ചട്ടക്കൂടാണ് ഈ കരാറിലൂടെ രൂപീകരിച്ചിരിക്കുന്നത്.

Tags