അനധികൃത സൈറ്റുകളില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് റിസര്‍വ് ബാങ്ക്
Jun 28, 2025, 12:19 IST


വ്യക്തിഗത വിവരങ്ങളും പണവുമാണ് നഷ്ടമാകുന്നതെന്ന് നാഷണല്‍ ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി.
സോഷ്യല്‍മീഡിയകളിലെ പരസ്യങ്ങളില്‍ ആകൃഷ്ടരായി അനധികൃത വെബ് സൈറ്റുകളില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ വാങ്ങരുതെന്ന് നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് റിസര്‍വ് ബാങ്ക് അധികൃതര്‍ ആരംഭിച്ച ബോധവത്കരണ ക്യാമ്പിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.
tRootC1469263">
നമുക്ക് ജാഗ്രത പാലിക്കാം എന്ന തലക്കെട്ടോടെയാണ് ബോധവത്കരണ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. വ്യാജ എയര്‍ലൈന്‍, ഇവന്റ് ടിക്കറ്റുകല്‍ ബുക്ക് ചെയ്യുമ്പോള്‍ വ്യക്തിഗത വിവരങ്ങളും പണവുമാണ് നഷ്ടമാകുന്നതെന്ന് നാഷണല്‍ ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി.