കുവൈത്തിൽ മഴ തുടരും

oman rain
oman rain

കുവൈത്ത് സിറ്റി: കുവൈത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.

ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കടലിൽ തിരമാലകൾ ആറ് അടിയിലേറെ ഉയർന്നേക്കാം. അതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം. രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അടിയന്തര സാഹചര്യത്തിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 

Tags