അനധികൃത ക്ലിനിക്ക് പ്രവര്‍ത്തിപ്പിച്ചു, ആറ് പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവ്

arrest1
arrest1

ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുകളും സൂക്ഷിച്ചിരുന്നതായും കണ്ടെത്തുകയുമായിരുന്നു.

കുവൈത്തില്‍ നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിയ ആറു പേരെ നാടുകടത്തും. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തൊഴില്‍ വിപണിയിലും ആരോഗ്യ സംരക്ഷണ മേഖലയിലും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സാല്‍മിയയിലെ ഒരു സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ ലൈസന്‍സില്ലാത്ത ഒരു ക്ലിനിക്ക് കണ്ടെത്തുകയും അവിടെ ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുകളും സൂക്ഷിച്ചിരുന്നതായും കണ്ടെത്തുകയുമായിരുന്നു.

tRootC1469263">

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഭരണ നിയമലംഘനങ്ങളും ഇവര്‍ നടത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും, ആറ് പേരെ നാടുകടത്തുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു

Tags