ഡെലിവറി ബൈക്കുകള്‍ക്ക് പുതിയ ഗതാഗത നിയമങ്ങളുമായി കുവൈറ്റ്

delivery bike

നിയമലംഘനം നടത്തുന്ന റൈഡര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനുമായി കര്‍ശന ഗതാഗത നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 'സുരക്ഷ ആദ്യം', 'പ്രതിരോധവും സുരക്ഷയും' എന്നീ പ്രമേയങ്ങളില്‍ മന്ത്രാലയം ആരംഭിച്ച ബോധവത്ക്കരണ കാമ്പെയ്നിന്റെ ഭാഗമായാണ് ട്രാഫിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയത്. നിയമലംഘനം നടത്തുന്ന റൈഡര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ നിര്‍ദ്ദേശപ്രകാരം ഡെലിവറി റൈഡര്‍മാര്‍ യാത്രയിലുടനീളം റോഡിന്റെ ഏറ്റവും വലതുവശത്തെ പാതയില്‍ തന്നെ വാഹനം ഓടിക്കണം. മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ ലെയ്ന്‍ മാറിയുള്ള അശ്രദ്ധമായ ഡ്രൈവിംഗ് പൂര്‍ണ്ണമായും ഒഴിവാക്കണം. തൊട്ടുമുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും, സിഗ്‌നലുകളില്‍ ചുവപ്പ് ലൈറ്റ് തെളിയുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് പിന്നിലായി തന്നെ കൃത്യമായി വാഹനം നിര്‍ത്തിയിടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Tags