കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു
ഇറാന്‍ നടത്തിയ ആക്രമണങ്ങളിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകള്‍ പരിഹരിച്ചു.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്. ഏകദേശം രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നത്. വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി സര്‍വീസുകള്‍ പഴയപടിയാകുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ 4, ടെര്‍മിനല്‍ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുക.
ഇറാന്‍ നടത്തിയ ആക്രമണങ്ങളിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകള്‍ പരിഹരിച്ചു.ഓരോ ഘട്ടവും വിലയിരുത്തിയ ശേഷം മാത്രമേ കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂ എന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഷെയ്ഖ് ഹമൂദ് മുബാറക് അല്‍ സബാഹ് അറിയിച്ചു.
.jpg)

