ഡ്രോണുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി കുവൈറ്റ്; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ
നിയമലംഘനം ഉണ്ടായാല്‍ മൂന്ന് വര്‍ഷം വരെ തടവും 5,000 കുവൈത്തി ദീനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.
കുവൈറ്റില്‍ ഡ്രോണ്‍ നിയമം കൂടുതല്‍ കര്‍ശനമാകുന്നു. ഡ്രോണുകള്‍, ലൈറ്റ് സ്‌പോര്‍ട്‌സ് എയര്‍ക്രാഫ്റ്റുകള്‍, വ്യോമ കായികാഭ്യാസങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കന്നത്. നിയമലംഘനം ഉണ്ടായാല്‍ മൂന്ന് വര്‍ഷം വരെ തടവും 5,000 കുവൈത്തി ദീനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.
ഡ്രോണുകളുടെയും ലഘു വിമാനങ്ങളുടെയും രജിസ്‌ട്രേഷന്‍, ഇറക്കുമതി, നിര്‍മ്മാണം, വില്‍പ്പന, വാണിജ്യ-വിനോദ വ്യോമ കായികാഭ്യാസങ്ങള്‍ എന്നിവയെല്ലാം പുതിയ 44 ആര്‍ട്ടിക്കിളുകളുള്ള നിയമത്തിന്റെ പരിധിയില്‍ വരും. ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അനുമതിയില്ലാതെയുള്ള ഉപയോഗത്തിന് രണ്ട് വര്‍ഷം വരെ തടവും 1,000 മുതല്‍ 2,000 ദീനാര്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.
വിമാനത്താവള പരിസരങ്ങളിലും നിരോധിക്കപ്പെട്ട മേഖലകളിലും അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുക, അനധികൃതമായി വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 3,000 മുതല്‍ 5,000 ദീനാര്‍ വരെ പിഴയും ചുമത്തുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കോ പൊതുജനങ്ങള്‍ക്കോ ഭീഷണിയാകുന്ന ഡ്രോണുകളെ വെടിവെച്ചിടാനോ, സിഗ്‌നലുകള്‍ ജാം ചെയ്യാനോ, നിയന്ത്രണം ഏറ്റെടുക്കാനോ ഉള്ള പ്രത്യേക അധികാരം സുരക്ഷാ-സൈനിക വിഭാഗങ്ങള്‍ക്ക് ഈ നിയമം നല്‍കുന്നുണ്ട്.
.jpg)

