പുകയിലയ്ക്കും കൂള്‍ ഡ്രിങ്ക്സുകള്‍ക്കും എക്സൈസ് നികുതി ഏര്‍പ്പെടുത്തി കുവൈത്ത്
പുതിയ നികുതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും.
ആരോഗ്യത്തിന് ഹാനികരമായ ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി എക്സൈസ് നികുതി ഏര്‍പ്പെടുത്താന്‍ കുവൈറ്റ് മന്ത്രിസഭയുടെ തീരുമാനം. പുകയില ഉത്പ്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് പുതിയ നികുതി ചുമത്തുന്നത്. എണ്ണയിതര വരുമാനത്തിലൂടെ പ്രതിവര്‍ഷം 200 മില്യണ്‍ കുവൈറ്റി ദിനാറിലധികം അധിക വരുമാനമാണ് രാജ്യം ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്. പുകയില ഉത്പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവുമാണ് എക്സൈസ് നികുതി ഏര്‍പ്പെടുത്തുക. മറ്റ് മധുരപാനീയങ്ങള്‍ക്ക് അവയിലെ പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. പുതിയ നികുതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും.
.jpg)

