കുവൈത്തില്‍ നവജാതശിശുക്കള്‍ക്ക് സിവില്‍ ഐഡി നല്‍കുന്നതിനുള്ള സമയപരിധി 120 ദിവസത്തേക്ക് നീട്ടി

baby

കുടുംബങ്ങള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും നവജാതശിശു രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.

കുവൈത്തില്‍ നവജാതശിശുക്കള്‍ക്ക് സിവില്‍ ഐഡി നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. മാതാപിതാക്കള്‍ക്ക് ജനനത്തീയതി മുതല്‍ 120 ദിവസം വരെ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നു. 

പുതുക്കിയ വ്യവസ്ഥ പ്രകാരം, ജനന തീയതി മുതല്‍ 120 ദിവസം വരെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ ജനിക്കുന്ന ഒരു കുട്ടിയെ സിവില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനും സിവില്‍ ഐഡി നേടാനും അനുവാദമുണ്ട്. കുടുംബങ്ങള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും നവജാതശിശു രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.

tRootC1469263">

Tags