കുവൈത്തിൽ മയക്കുമരുന്ന് കേസിൽ പ്രവാസികളടക്കം 30 പേർ അറസ്റ്റിൽ

drug arrest
drug arrest

കുവൈത്ത്: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളിൽ പ്രവാസികളടക്കം 30 പേർ അറസ്റ്റിൽ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശോധന ക്യാമ്പയിൻ നടക്കുന്നത്.

ഫീൽഡ് ടീമുകൾ വിവിധ പ്രദേശങ്ങളിൽ ഒരേസമയം നിരവധി ഓപ്പറേഷനുകൾ നടത്തി. അതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 പേരാണ് അറസ്റ്റിലായത്. 14 കുവൈത്തി പൗരന്മാർ, 5 ബിദൂൺ, 7 ബംഗ്ലാദേശികൾ, 2 ഇന്ത്യക്കാർ, ഒന്ന് വീതം സൗദി പൗരനും ഇറാനിയൻ പൗരനും അറസ്റ്റിലായി.

Tags