കുവൈത്തില്‍ അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി
Jan 31, 2025, 13:50 IST


രാജ്യവ്യാപകമായി സുരക്ഷ നിലനിര്‍ത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകള്‍ തുടരുന്നത്.
കുവൈത്തില്‍ അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി. ജനുവരി 19 മുതല്‍ 23 വരെ നീണ്ട 24 സുരക്ഷാ പരിശോധനകളില്‍ 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷ നിലനിര്‍ത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകള്‍ തുടരുന്നത്.