ബ്രെയില്‍ സാക്ഷരതാ പദ്ധതിക്ക് പാലക്കാട് ജില്ലയില്‍ തുടക്കം

Braille literacy project started in Palakkad district
Braille literacy project started in Palakkad district

പാലക്കാട് : കാഴ്ചപരിമിതര്‍ക്കായി സംസ്ഥാന സാക്ഷരതാമിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ബ്രെയില്‍ സാക്ഷരതാ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. 40 ശതമാനത്തിന് മുകളില്‍ കാഴ്ചപ്രശ്‌നങ്ങള്‍ നേരിടുന്നവരെ ബ്രെയിലി ലിപിയിലൂടെ അക്ഷര ലോകത്തേക്ക് എത്തിക്കുന്ന പദ്ധതിയാണിത്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംഘടനയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം വല്ലപ്പുഴ യത്തീംഖാന സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ നിര്‍വഹിച്ചു. പഠിതാക്കള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. ജില്ലയിലെ വല്ലപ്പുഴ, കടമ്പഴിപ്പുറം എന്നിവിടങ്ങളില്‍ ബ്രെയില്‍ സാക്ഷരതാ ക്ലാസ്സുകള്‍ ആരംഭിച്ചു.   

 കടമ്പഴിപ്പുറം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് , കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് വി. എന്‍ ചന്ദ്രമോഹന ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൊയ്തീന്‍കുട്ടി, ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സജി തോമസ്, സാക്ഷരതാ സമിതി അംഗം ഒ. വിജയന്‍ മാസ്റ്റര്‍, ഡോ. പി.സി ഏലിയാമ്മ, സ്ഥാപന സെക്രട്ടറി കെ. ചന്ദ്രന്‍, ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പി. വി പാര്‍വ്വതി, ബ്രെയില്‍ ഇന്‍സ്ട്രക്റ്റര്‍ എ. പി കാര്‍ത്യായനി, ബ്രെയില്‍ വല്ലപ്പുഴ യത്തീംഖാന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റംല, കെ. എഫ്. ബി സെക്രട്ടറി ഷെറീഫ്, ബ്രെയില്‍ ഇന്‍സ്ട്രക്റ്റര്‍ സഫിയ, പഠിതാക്കൾ, ഇന്‍സ്ട്രക്ടര്‍മാർ, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.

Tags