തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയത്തിന് മാറ്റവുമായി കുവൈറ്റ്; നിയന്ത്രണം മൂന്ന് മാസത്തേക്ക്
May 22, 2026, 12:46 IST
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കുവൈറ്റില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുമാണ് നിയന്ത്രണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി.
.jpg)

